ഒരുവർഷത്തിനിടെ എട്ട് കപ്പലുകൾ കമ്മീഷൻ ചെയ്ത് നാവികസേന
കൊച്ചി: ഒരുവര്‍ഷത്തിനിടെ എട്ട് വിവിധോദ്ദേശ്യ കപ്പല്‍ കമ്മിഷന്‍ചെയ്ത് നാവികസേന. സൂറത്ത്, നീല്‍ഗിരി, വാഗ്ഷീര്‍, അര്‍ണാല, നിസ്തര്‍, തമല്‍, ഹിമഗിരി, ഉദയഗിരി എന്നീ കപ്പലുകളാണ് ഈ വര്‍ഷം നാവികസേന കമ്മിഷന്‍ചെയ്തത്.
ഇതില്‍ ഹിമഗിരിയും ഉദയഗിരിയും ഒരേദിവസമാണ് കമ്മിഷന്‍ ചെയ്തത്. ചരിത്രത്തിലാദ്യമായിട്ടാണ് നാവികസേന ഒരുദിവസം രണ്ടുകപ്പലുകള്‍ കമ്മിഷന്‍ ചെയ്യുന്നത്. തദ്ദേശീയമായി രൂപകല്‍പനചെയ്ത അന്തര്‍വാഹിനി ആക്രമണ പ്രതിരോധക്കപ്പലുകളില്‍ രണ്ടെണ്ണമാണ് ഈ വര്‍ഷം നീറ്റിലിറങ്ങിയത്. അടുത്തവര്‍ഷം ആറു കപ്പലാണ് ലക്ഷ്യം. കഴിഞ്ഞദിവസം കൊച്ചിയില്‍ നീറ്റിലിറക്കിയ ഐഎന്‍എസ് മദ്ഗല വരുന്നതോടെ അന്തര്‍വാഹിനി ആക്രമണപ്രതിരോധത്തില്‍ ഇന്ത്യന്‍ നാവികസേന അതിശക്തമാവും.
കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച മദ്ഗലയ്ക്ക് മണിക്കൂറില്‍ 25 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാനാകും. ഇതില്‍ അത്യാധുനിക അണ്ടര്‍ വാട്ടര്‍ സെന്‍സറുകളും വെള്ളത്തില്‍നിന്ന് വിക്ഷേപിക്കാവുന്ന സ്വയംനിയന്ത്രിത ടോര്‍പിഡോകളും റോക്കറ്റുകളും മൈനുകളുമെല്ലാം ക്രമീകരിക്കാം.
അടുത്തവര്‍ഷം നാവികസേന ലക്ഷ്യമിടുന്ന കപ്പലുകളുടെ എണ്ണം:
അന്തര്‍വാഹിനി ആക്രമണ പ്രതിരോധക്കപ്പല്‍- 6
ഡൈവിങ് സപ്പോര്‍ട്ട് ക്രാഫ്റ്റ്- 3
17 എ ഫ്രിഗേറ്റ്- 4
സര്‍വേ വെസല്‍- 2
മള്‍ട്ടി പര്‍പ്പസ് വെസല്‍- 2
ഡൈവിങ് സപ്പോര്‍ട്ട് വെസല്‍- 1
