ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി യുഎസിൽ കൊല്ലപ്പെട്ടു; സഹപാഠി അറസ്റ്റില്‍

വാഷിങ്ടണ്‍: യുഎസ് ആസ്ഥാനമായ ഇന്ത്യാനയിലെ ഡോർമിറ്ററിയിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി കൊല്ലപ്പെട്ടു. പർഡ്യൂ സർവകലാശാലയിലെ വിദ്യാർത്ഥിയായ ഇന്ത്യാനപൊളിസ് സ്വദേശി വരുൺ മനീഷ് ചെദ്ദയെയാണ് (20) മരിച്ചത്. സഹപാഠിയുടെ ആക്രമണത്തിലാണ് വരുൺ കൊല്ലപ്പെട്ടതെന്നാണ് വിവരം.

യൂണിവേഴ്സിറ്റി കാമ്പസിലെ വെസ്റ്റ് ലെഫെയ്റ്റിൽ ബുധനാഴ്ച രാവിലെയാണ് വരുണിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയായ ജിമിൻ ജമ്മിഷായെ അറസ്റ്റ് ചെയ്തു. ഉത്തര കൊറിയയിൽ നിന്നുള്ള അന്താരാഷ്ട്ര വിദ്യാർത്ഥിയാണ് ജിമിൻ. സംഭവം നടക്കുമ്പോൾ ഇരുവരും മാത്രമാണ് മുറിയിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.