അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസ് പട

ദുബായ്: ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിൽ ഇന്ത്യയുടെ പേസ് ബൗളിംഗ് നിര അപൂർവ നേട്ടം കൈവരിച്ചു. ഏഷ്യാ കപ്പിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യ, പാക് ടീമിന്റെ പത്ത് വിക്കറ്റുകളും വീഴ്ത്തി. വീണ പത്ത് വിക്കറ്റുകളും പോക്കറ്റിലാക്കിയത് ഇന്ത്യന്‍ പേസര്‍മാര്‍.

ഇതാദ്യമായാണ് ഒരു ടി20 മത്സരത്തിൽ ഇന്ത്യൻ പേസർമാർ എതിർ ടീമിലെ 10 അംഗങ്ങളെയും പുറത്താക്കുന്നത്. മത്സരത്തിന്‍റെ ഒരു ഘട്ടത്തിലും പാകിസ്ഥാൻ നിരയിലെ ഒരു ബാറ്റ്സ്മാനെയും സ്ഥിരത പുലർത്താൻ ഇന്ത്യൻ പേസർമാർ അനുവദിച്ചില്ല. സ്ഥായിയായ കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനും ഭുവനേശ്വറും സംഘവും സമ്മതിച്ചില്ല.

ഭുവനേശ്വർ കുമാർ നാല് വിക്കറ്റും ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും വീഴ്ത്തി. അർഷ്ദീപ് സിംഗ് രണ്ട് വിക്കറ്റും ആവേശ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി. സ്പിന്നർമാരായ യുസ്വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ എന്നിവർക്ക് വിക്കറ്റൊന്നും നേടാനായില്ല.