ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; മുംബൈ സിറ്റി-ജംഷഡ്‌പൂർ മത്സരം സമനിലയിൽ അവസാനിച്ചു
മുംബൈ: ജംഷഡ്പൂർ എഫ്‌സി മുംബൈ സിറ്റി എഫ്‌സി മത്സരം 1-1ന് സമനിലയിൽ അവസാനിച്ചു. മുംബൈയ്ക്കായി ലാലിയൻസുവാല ചങ്തെയും ജംഷഡ്പൂരിനായി ഡാനിയേൽ ചീമ ചുക്കൗവും വല കുലുക്കി.
മത്സരത്തിന്‍റെ എട്ടാം മിനിറ്റിൽ ജംഷഡ്പൂർ എഫ്‌സിക്കെതിരെ മുംബൈ ലീഡ് നേടി. ചങ്തെയിലൂടെയാണ് മുംബൈ മത്സരത്തിൽ ലീഡ് നേടിയത്. ഗ്രെഗ് സ്റ്റുവർട്ടിന്‍റെ പാസിൽ നിന്നാണ് ചങ്തെ ഗോൾ നേടിയത്.
പക്ഷേ, മുംബൈയുടെ ചിരി അധികനേരം നീണ്ടുനിന്നില്ല. 12-ാം മിനിറ്റിൽ ജംഷഡ്പൂർ ഗോൾ നേടി. ചുക്കൗവാണ് ടീമിനായി ഗോൾ നേടിയത്. സോയറിന്‍റെ അസിസ്റ്റിലൂടെയാണ് ചുക്കൗ ഗോൾ നേടിയത്. മത്സരത്തിൽ റഫറിക്ക് ആറ് തവണ മഞ്ഞക്കാർഡ് പുറത്തെടുക്കേണ്ടിവന്നു. ആകെ 22 ഫൗളുകളാണ് പിറന്നത്.