മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ഇന്ത്യാന മേയര്‍ അറസ്റ്റില്‍

ഇന്ത്യാന: ഇന്ത്യാനയിലെ ഫോർട്ട് വെയ്ൻ മേയറും ഡെമോക്രാറ്റിക് പാർട്ടിയുടെ മുതിർന്ന നേതാവുമായ തോമസ് ഹെൻട്രിയെ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്തതായി ഇന്ത്യാന പോലീസ് ഒക്ടോബർ 9 ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഒക്ടോബർ എട്ടിന് രാത്രിയാണ് മേയറെ അറസ്റ്റ് ചെയ്തത്. മേയറുടെ കാർ അപകടത്തിൽപ്പെട്ടെങ്കിലും ആർക്കും പരിക്കേറ്റില്ല.
2008 മുതൽ തുടർച്ചയായി നാൽ തവണ മേയറായി തിരഞ്ഞെടുക്കപ്പെട്ട തോമസ് ഹെൻട്രി അഞ്ചാം തവണയും മത്സരരംഗത്ത് സജീവമാണ്.