ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറയും; പ്രവചനവുമായി ലോകബാങ്ക്

വാഷിംഗ്ടൺ: ഈ സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്ക് 6.5 ശതമാനമായിരിക്കുമെന്ന് ലോകബാങ്ക് പ്രവചിച്ചു. അന്താരാഷ്ട്ര സാഹചര്യം വഷളായ പശ്ചാത്തലത്തിലാണ് വളർച്ചാ നിരക്കിൽ ഇടിവ് പ്രവചിക്കുന്നത്.

എന്നാൽ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ഐഎംഎഫ്, ലോകബാങ്ക് എന്നിവയുടെ വാർഷിക യോഗത്തിന് മുന്നോടിയായി പുറത്തിറക്കിയ പുതിയ ദക്ഷിണേഷ്യൻ ഇക്കണോമിക് ഫോക്കസിൽ ബാങ്ക് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം ഇന്ത്യ 8.7 ശതമാനം വളർച്ച കൈവരിച്ചിരുന്നു.

ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചുവെന്നും കോവിഡിന്റെ ആദ്യ ഘട്ടത്തിലെ തകർച്ചയിൽ നിന്ന് കരകയറിയെന്നും ലോകബാങ്കിന്‍റെ ദക്ഷിണേഷ്യയിലെ ചീഫ് ഇക്കണോമിസ്റ്റ് ഹാൻസ് ടിമ്മർ പറഞ്ഞു.