ലോക അണ്ടർ 20 ഗുസ്തി ചാംപ്യൻഷിപ്പിൽ ഇന്ത്യൻ വിജയഗാഥ

സോഫിയ (ബൾഗേറിയ): ഒളിമ്പിക്സിനും കോമൺവെൽത്ത് ഗെയിംസിനും ശേഷം ലോക അണ്ടർ 20 ഗുസ്തി ചാംപ്യൻഷിപ്പിന്റെ ഗോദയിലും തുടർന്ന് ഇന്ത്യൻ വിജയഗാഥ. വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ 17കാരിയായ അന്തിം പംഗൽ സ്വർണം നേടി. അണ്ടർ 20 ലോക ഗുസ്തിയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ഹരിയാന സ്വദേശിനിയായ അന്തിം പംഗൽ.