ചൈനീസ് കമ്പനിയുടെ എംആർഎൻഎ കോവിഡ് വാക്സിന് ഇന്തോനേഷ്യയുടെ അനുമതി

ഇന്തോനേഷ്യ: ഒരു ചൈനീസ് കമ്പനി വികസിപ്പിച്ചെടുത്ത എംആർഎൻഎ കോവിഡ് -19 വാക്സിന് ഇന്തോനേഷ്യ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി. ഇന്തോനേഷ്യയിലെ ഫുഡ് ആൻഡ് ഡ്രഗ്സ് ഏജൻസി (ബിപിഒഎം) രണ്ട് വർഷത്തിലേറെയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാൽവാക്സ് ബയോടെക്നോളജിയുടെ എംആർഎൻഎ വാക്സിന്‍റെ ഉപയോഗത്തിനാണ് അനുമതി ലഭിച്ചത്.

ഇന്തോനേഷ്യ, മെക്സിക്കോ, ചൈന എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ വാക്സിന്‍റെ അവസാന ഘട്ട പരീക്ഷണങ്ങൾ നടത്തുകയാണ്. കോവിഡ് -19 കേസുകളുടെയും മരണങ്ങളുടെയും അപകടസാധ്യത എത്രത്തോളം കുറയ്ക്കാൻ കഴിയുമെന്ന് കാണിക്കുന്ന ഫലപ്രാപ്തി റീഡിങ്ങുകൾ ഇതുവരെ പ്രസിദ്ധീകരിക്കാതിരുന്നിട്ടും വാൾവാക്സിന് ഈ അംഗീകാരം നൽകിയത് ആശ്ചര്യകരമാണ്. വൈൽഡ് ടൈപ്പ് കൊറോണ വൈറസ് വകഭേദങ്ങൾക്കെതിരെ വാക്സിൻ 83.58 ശതമാനം ഫലപ്രദമാണെന്ന് ഏജൻസി മേധാവി പെന്നി ലുകിറ്റോ പറഞ്ഞു.