എം.എൻ കാരശ്ശേരിക്ക് റോഡപകടത്തിൽ പരിക്ക്

കോഴിക്കോട്: അധ്യാപകനും സാമൂഹ്യ നിരീക്ഷകനുമായ എം.എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. കാരശ്ശേരി സഞ്ചരിച്ചിരുന്ന ഓട്ടോ ചാത്തമംഗലത്തിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ കാരശ്ശേരിയെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല.