സമ്പദ്‌വ്യവസ്ഥയിൽ അസ്ഥിരത; 18000 ജീവനക്കാരെക്കൂടി പിരിച്ചുവിടാന്‍ ആമസോണ്‍
വാഷിങ്ടണ്‍: പ്രമുഖ ടെക്നോളജി കമ്പനികളിലൊന്നായ ആമസോൺ 18000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് നടപടി. കോവിഡ് കാലത്ത് ആമസോൺ വലിയ തോതിലുള്ള നിയമനങ്ങൾ നടത്തിയിരുന്നു.
കഴിഞ്ഞ വർഷം നവംബറിൽ ആമസോണ്‍ 10,000 പേരെ പുറത്താക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ, പിരിച്ചുവിടലിന്‍റെ മറ്റൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് കമ്പനി.
പിരിച്ചുവിടലുകൾ ആളുകൾക്ക് ബുദ്ധിമുട്ടാണെന്ന് കമ്പനിയുടെ നേതൃത്വം മനസ്സിലാക്കുന്നുവെന്നും അതിനാൽ തീരുമാനം വിലകുറച്ച് കാണില്ലെന്നും ആമസോൺ സിഇഒ ആൻഡി ജാസി പറഞ്ഞു. പിരിച്ചുവിട്ടവർക്ക് പണം, ആരോഗ്യ ഇൻഷുറൻസ്, പുറത്ത് ജോലി കണ്ടെത്താനുള്ള സഹായം എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.