ഇന്ത്യൻ വിദ്യാർഥിക്ക് 38 ലക്ഷം രൂപ പാരിതോഷികം നൽകി ഇൻസ്റ്റഗ്രാം

രാജസ്ഥാന്‍: മെറ്റായുടെ കീഴിലുള്ള ഇൻസ്റ്റഗ്രാം ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. ഇൻസ്റ്റഗ്രാമിന് ഇന്ത്യയിലും കോടിക്കണക്കിന് ഉപയോക്താക്കളുണ്ട്. ഇൻസ്റ്റഗ്രാം ഇന്ത്യയിലെ ഒരു വിദ്യാർത്ഥിക്ക് 38 ലക്ഷം രൂപ സമ്മാനം നൽകി. പ്രതിഫലം വെറുതെയല്ല, മറിച്ച് ഇൻസ്റ്റയിൽ ഒരു വലിയ തെറ്റ് കണ്ടെത്തിയതിനാണ്.

രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയായ നീരജ് ശർമ്മയാണ് ഇൻസ്റ്റ ഉപയോക്താക്കളെ ഗുരുതരമായി ബാധിക്കുന്ന സുരക്ഷാ വീഴ്ചയെക്കുറിച്ച് അധികൃതർക്ക് മുന്നറിയിപ്പ് നൽകിയത്. ലോഗിൻ ചെയ്യാതെ തന്നെ ഏത് അക്കൗണ്ടിൽ നിന്നും ഇൻസ്റ്റഗ്രാം റീലിന്‍റെ തമ്പ് നെയിൽ മാറ്റാൻ കഴിയും എന്നതാണ് ബഗ്. അക്കൗണ്ട് ഉടമയുടെ പാസ്‌വേഡ് എത്ര ശക്തമാണെങ്കിലും മീഡിയ ഐഡിയുടെ മാത്രം സഹായത്തോടെ അതിൽ മാറ്റം വരുത്താൻ കഴിയുമെന്നാണ് നീരജ് പറയുന്നത്.