ബിജെപി ഐ.ടി സെല്‍ തലവന്‍ റിപ്പോര്‍ട്ട് ചെയ്ത പോസ്റ്റുകള്‍ നീക്കം ചെയ്ത് ഇന്‍സ്റ്റഗ്രാം

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഐ.ടി സെൽ ദേശീയ കണ്‍വീനര്‍ അമിത് മാളവ്യ റിപ്പോര്‍ട്ട് ചെയ്യുന്ന പോസ്റ്റുകൾ മറ്റ് നടപടിക്രമങ്ങളൊന്നുമില്ലാതെ നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം. റിപ്പോർട്ട് അനുസരിച്ച്, ആക്ഷേപ ഹാസ്യ പോസ്റ്റുകളിലൂടെ ശ്രദ്ധേയനായ കണ്ടന്റ് ക്രിയേറ്റര്‍ ക്രിഞ്ച്ആര്‍ക്കൈവിസ്റ്റ് എന്ന ഉപയോക്താവിന്‍റെ ഏഴ് പോസ്റ്റുകൾ ഇത്തരത്തില്‍ നീക്കം ചെയ്തു.

മാളവ്യ ഇതുവരെ 750 പോസ്റ്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അവയെല്ലാം ഇൻസ്റ്റഗ്രാം നീക്കം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രതിമയെ ആരാധിക്കുന്ന ഒരാളുടെ ചിത്രം ‘സൂപ്പർഹൂമൺസ് ഇൻ ക്രിഞ്ച്ടോപ്പിയ’എന്ന അടിക്കുറിപ്പോടെ ക്രിഞ്ച്ആര്‍ക്കൈവിസ്റ്റ് പോസ്റ്റ് ചെയ്തതിരുന്നു. ഈ പോസ്റ്റ് ആണ് ആദ്യം നീക്കം ചെയ്തത്.