രാജ്യത്ത് അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് ഏകീകരിച്ചു
രാജ്യത്ത് അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് ഏകീകരിച്ചു. അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റുകൾ ലഭ്യമാക്കുന്നത് രാജ്യത്തുടനീളമുള്ള പൗരൻമാർക്ക് കൂടുതൽ സൗകര്യപ്രദമാക്കുന്നതിന് 2022 ഓഗസ്റ്റ് 26ന് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
1949ലെ അന്താരാഷ്ട്ര റോഡ് ട്രാഫിക് കൺവെൻഷനിൽ ഒപ്പുവച്ച രാജ്യമായ ഇന്ത്യ, ഈ കൺവെൻഷൻ നിർദ്ദേശിച്ച പ്രകാരം രാജ്യങ്ങൾ പരസ്പരം യോജിക്കുന്ന വിധത്തിൽ ലൈസൻസ് നൽകാൻ തീരുമാനിച്ചു.
നിലവിലുള്ള അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റിന്‍റെ ഫോർമാറ്റ്, വലുപ്പം, പാറ്റേൺ, നിറം മുതലായവ സംസ്ഥാനങ്ങളിൽ വ്യത്യസ്തമായിരുന്നു. ഇക്കാരണത്താൽ, പല പൗരൻമാരും വിദേശ രാജ്യങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിട്ടു. പുതിയ ഭേദഗതിയോടെ, ജനീവ കൺവെൻഷന്‍റെ അടിസ്ഥാന മാതൃക അനുസരിച്ച് ഇന്ത്യയിലുടനീളം പെർമിറ്റുകളുടെ ഫോർമാറ്റ്, വലുപ്പം, നിറം മുതലായവ ക്രമപ്പെടുത്തി.