പ്രവാസികൾ ആറു മാസത്തിലേറെ കുവൈത്തിന് പുറത്ത് താമസിച്ചാൽ ഇഖാമ റദ്ദാകും

കുവൈത്ത് സിറ്റി: വിദേശികൾ ആറ് മാസത്തിലധികം കുവൈത്തിന് പുറത്ത് തങ്ങിയാൽ ഇഖാമ റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആറുമാസത്തിന് ശേഷവും രാജ്യത്തിന് പുറത്താണെങ്കിൽ ഇഖാമ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് സംബന്ധിച്ച സർക്കുലർ ജവാസാത്ത് ഓഫീസുകൾക്ക് നൽകിയതായാണ് റിപ്പോർട്ട്.

2022 ഓഗസ്റ്റ് 1 മുതലാണ് കാലാവധി കണക്കാക്കുന്നത്. കൊവിഡ് കാലത്ത് ആറുമാസത്തെ സമയപരിധി നിശ്ചയിച്ച് ഇഖാമ റദ്ദാക്കുന്ന പ്രക്രിയ നിർത്തിവെച്ചിരുന്നു. അതാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. ആറ് മാസത്തിലേറെയായി കുവൈത്തിന് പുറത്തുള്ള പ്രവാസികൾ ജനുവരി 31ന് മുമ്പ് രാജ്യത്തേക്ക് മടങ്ങിയെത്തിയില്ലെങ്കിൽ വിസ റദ്ദാക്കും.