കെ കെ രമ എന്ന പേര് ഉച്ഛരിക്കാനുള്ള യോഗ്യത മണിക്ക് ഉണ്ടോ? ഉമ തോമസ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആർ.എം.പി.ഐ നേതാവും വടകര എം.എൽ.എയുമായ കെ.കെ രമയ്ക്കെതിരെ എം.എം മണി നിയമസഭയിൽ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കി. ‘ഇവിടെ ഒരു മഹതി സർക്കാരിനെതിരെ സംസാരിച്ചു. ആ മഹതി ഒരു വിധവയായി. അത് അവരുടെ വിധി. ഞങ്ങളാരും ഉത്തരവാദികളല്ല’എന്ന എം എം മണിയുടെ പ്രസ്താവനക്കെതിരെയാണ് വിമർശനം. നാക്കിന് ലൈസൻസ് ഇല്ലാത്ത എം.എം മണിയുടെ പ്രസ്താവനകൾ കേരളത്തിന് അപമാനകരമാണെന്നാണ്‌ യു.ഡി.എഫ് എം.എൽ.എ ഉമാ തോമസ് പറഞ്ഞത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ സംസാരിച്ച കെ കെ രമയുടെ ഇന്നത്തെ ജീവിതം അവരുടെ വിധിയല്ല. രമയുടെ ഭർത്താവ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് സി.പി.എം ആണ്. സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ എം.എം മണി മാപ്പ് പറയണമെന്നും ഉമാ തോമസ് ആവശ്യപ്പെട്ടു.