ഐഎസ്എൽ; ജംഷഡ്പൂരിനെ വീഴ്ത്തി ചെന്നൈയിന്‍ എഫ്‌സി
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ മുൻ ചാംപ്യൻമാരായ ചെന്നൈയിൻ എഫ്സിക്ക് തകർപ്പൻ ജയം. ചെന്നൈയിൻ എഫ്സി 3-1ന് ജംഷഡ്പൂർ എഫ്സിയെ തോൽപ്പിച്ചു. ആറ് മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുള്ള ചെന്നൈയിൻ എഫ്സി നിലവിൽ അഞ്ചാം സ്ഥാനത്താണ്.
27-ാം മിനിറ്റിൽ ചെന്നൈയിൻ എഫ്.സി ലീഡ് നേടി. സ്ട്രൈക്കർ സ്ലിസ്‌ക്കോവിക്കാണ് ഗോൾ നേടിയത്. 76-ാം മിനിറ്റിൽ ജംഷഡ്പൂർ തിരിച്ചടിച്ചു. ഇഷാൻ പണ്ഡിറ്റയാണ് ആദ്യ ഗോൾ നേടിയത്. 77-ാം മിനിറ്റിൽ വിന്‍സി ബാരെറ്റോയിലൂടെ ചെന്നൈയിൻ ലീഡ് നേടി. 85-ാം മിനിറ്റിൽ അബ്ദെനസർ എൽ ഖയാട്ടിയിലൂടെയാണ് ചെന്നൈയിൻ മൂന്നാം ഗോൾ നേടിയത്.
ആറ് മത്സരങ്ങളിൽ നിന്ന് 4 പോയിന്‍റുള്ള ജംഷഡ്പൂർ എഫ്സി ഒമ്പതാം സ്ഥാനത്താണ്.