ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിനെ തകർത്ത് ജംഷെദ്പുർ

ജംഷെദ്പുര്‍: ഞായറാഴ്ച നടന്ന ഐഎസ്എൽ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കെതിരെ ജംഷെദ്പുർ എഫ്സിക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജംഷെദ്പുരിന്റെ ജയം. സീസണിൽ ജംഷെദ്പുരിന്റെ ആദ്യ ജയമാണിത്.

31-ാം മിനിറ്റിൽ ക്യാപ്റ്റൻ ഹാർട്ട്ലിയാണ് വിജയഗോൾ നേടിയത്. സിറിനോ പ്രയറി എടുത്ത കോർണറിൽ നിന്നാണ് ഹാർട്ട്ലിയുടെ ഗോൾ പിറന്നത്.

മത്സരത്തിലുടനീളം ജംഷെദ്പുർ ആധിപത്യം പുലർത്തിയെങ്കിലും പിന്നീട് ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞില്ല. നോർത്ത് ഈസ്റ്റിന് കാര്യമായ മുന്നേറ്റമുണ്ടാക്കാനും കഴിഞ്ഞില്ല. ഹാർട്ട്ലിയുടെ പ്രതിരോധ മികവും മലയാളി ഗോൾകീപ്പർ ടി.പി.രഹനേഷിന്‍റെ പ്രകടനവും ജംഷെദ്പുരിനെ തുണച്ചു.