ഐഎസ്എൽ; മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയവഴികളിലേക്ക് മടങ്ങാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്‍റെ ശ്രമങ്ങൾ പരാജയപ്പെട്ടു. സ്വന്തം തട്ടകത്തിൽ മുംബൈ സിറ്റി എഫ്സിയോട് കേരള ബ്ലാസ്റ്റേഴ്സ് തോറ്റു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. മെഹ്താബ് സിംഗ്, ഹോർഗെ പെരേര എന്നിവരാണ് മുംബൈയ്ക്കായി ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ശക്തമായി ആക്രമിച്ചെങ്കിലും ഗോൾ നേടാനായില്ല.

കലൂരിലേക്ക് മടങ്ങിയെത്തിയ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യപകുതിയിൽ തന്നെ മത്സരം നഷ്ടമായി. മത്സരത്തിന്‍റെ ആദ്യ 45 മിനിറ്റിൽ മുംബൈ സിറ്റി എഫ് സിയുടെ ആധിപത്യമായിരുന്നു. 21-ാം മിനിറ്റിൽ മെഹ്താബ് സിങ്ങിലൂടെ മുംബൈ സിറ്റി ലീഡുയർത്തി. ഒരു കോർണറിൽ നിന്ന് ലഭിച്ച അവസരം മുതലെടുത്ത ഡിഫൻഡർ മെഹ്താബ് തന്‍റെ ഇടത് കാൽ കൊണ്ട് മഞ്ഞപ്പടയുടെ വലയിലേക്ക് പന്ത് ഫ്ലിക്ക് ചെയ്തു.

10 മിനിറ്റിനുള്ളിൽ മുംബൈ സിറ്റി രണ്ടാം ഗോളും നേടി. മുൻ ബ്ലാസ്റ്റേഴ്സ് താരം ഹോർജ് പെരേര ഡിയാസാണ് മുംബൈക്ക് വേണ്ടി രണ്ടാം ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് ഡയസ് കൂളായി ഫിനിഷ് ചെയ്തത്. നാല് കളിയില്‍ ഒരു ജയം മാത്രമുള്ള മഞ്ഞപ്പട 9-ാംസ്ഥാനത്താണ്.