കോഹ്‌ലിക്ക് കീഴിലെ ഇന്ത്യയാണ് ടെസ്റ്റ് ക്രിക്കറ്റിനെ രക്ഷിച്ചത്; ഗ്രെയിം സ്മിത്ത് 

ലണ്ടന്‍: വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിക്ക് കീഴിലാണ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിനെ പുരോഗതിയിലേക്ക് നയിച്ചതെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത്. ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിനെ ഗൗരവമായെടുത്തത് കോഹ്ലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവില്‍ വമ്പന്‍ ടെസ്റ്റ് രാജ്യങ്ങളാണ് ടെസ്റ്റ് ക്രിക്കറ്റിന് സംഭാവന നല്‍കുന്നത്. ടെസ്റ്റില്‍ കരുത്തരായ ടീമുകള്‍ അധികം ഉണ്ടാവാന്‍ പോകുന്നില്ല. ഈ ലെവലില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന അഞ്ചോ ആറോ രാജ്യങ്ങള്‍ മാത്രമാണ് ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു. 

ടെസ്റ്റ് ക്രിക്കറ്റിന്റെ കാലം അവസാനിക്കുന്നു എന്ന ചര്‍ച്ചകള്‍ ശക്തമായ സമയം ടെസ്റ്റിനായി വാദിച്ചവരില്‍ മുന്നിൽ നിന്ന താരമാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ടെസ്റ്റില്‍ ഇന്ത്യയെ പല ഐതിഹാസിക ജയങ്ങളിലേക്കും എത്തിച്ച കോഹ്ലി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കും ഇന്ത്യയെ നയിച്ചു.