വാട്ട്സ്ആപ്പിൽ ഇനി അവതാറും; വാട്ട്സ്ആപ്പ് ബീറ്റയിൽ ലഭ്യമായി

ന്യൂയോര്‍ക്ക്: ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലുള്ള അവതാർ ഫീച്ചർ ഇനി വാട്ട്സ്ആപ്പിലും ലഭിക്കും. അവതാർ ഫീച്ചർ നിലവിൽ വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാണ്. അവതാറിന്‍റെ സവിശേഷത ഇത് ഒരു പ്രൊഫൈൽ ഫോട്ടോയായി ഉപയോഗിക്കാനും വീഡിയോ കോളുകൾക്കിടയിൽ ഉൾപ്പെടുത്താനും കഴിയും എന്നതാണ്.

വാബെറ്റ് ഇൻഫോ പുറത്തുവിട്ട ഒരു റിപ്പോർട്ട് അനുസരിച്ച്, ഇവ ആൻഡ്രോയിഡ് 2.22.23.8, 2.22.23.9 എന്നിവയിലെ വാട്ട്സ്ആപ്പ് ബീറ്റയിൽ ലഭ്യമായിത്തുടങ്ങി. അവതാർ കോൺഫിഗർ ചെയ്തുകഴിഞ്ഞാൽ, വാട്ട്സ്ആപ്പ് ഒരു പുതിയ സ്റ്റിക്കർ പായ്ക്ക് സൃഷ്ടിക്കും. അത് പ്ലാറ്റ്ഫോമിലെ മറ്റുള്ളവരുമായി പങ്കിടാൻ കഴിയും. കൂടാതെ വാട്ട്സ്ആപ്പിൽ പ്രൊഫൈൽ ഫോട്ടോയായി ഒരു അവതാർ തിരഞ്ഞെടുക്കാനും കഴിയും.

വാട്ട്സ്ആപ്പ് ബീറ്റ ഉപയോഗിക്കുകയും അനുയോജ്യമായ രണ്ട് പതിപ്പുകളിൽ ഒന്നിലേക്ക് അപ്ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ, അവതാർ ഫംഗ്ഷനുകളിലേക്ക് ആക്സസ് ലഭിക്കും. വരും ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കൾക്ക് അവതാർ കോൺഫിഗർ ചെയ്യാൻ കഴിയുമെന്നാണ് സൂചന. വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്താൽ മാത്രമേ പുതിയ ഫീച്ചർ ലഭ്യമാകൂ.