കൊല്‍ക്കത്ത ട്രാമുകളുടെ ഓട്ടം ആരംഭിച്ചിട്ട് 150 വർഷങ്ങളാകുന്നു

കൊൽക്കത്ത: ഒന്നര നൂറ്റാണ്ടായി കൊൽക്കത്തയിലെ റോഡുകളിൽ ഉറപ്പിച്ച ട്രാക്കിലൂടെ ട്രാമുകൾ നീങ്ങുന്നു. ഈ വരുന്ന ഫെബ്രുവരിയിൽ ഈ പഴമയുടെ പ്രൗഢിക്ക് 150 വയസ്സ് തികയും. മലിനീകരണ രഹിത ഈ ഗതാഗത സംവിധാനം പൂർണ്ണമായും അപ്രത്യക്ഷമാകില്ലെന്ന പ്രതീക്ഷയ്ക്കും ഇത് ജീവൻ നൽകുന്നുണ്ട്.

തെരുവുകളിൽ ട്രാമുകൾ അവതരിപ്പിച്ച ഏഷ്യയിലെ ആദ്യത്തെ നഗരമാണ് കൊൽക്കത്ത. നിലവിൽ ഈ സംവിധാനം നിലനിൽക്കുന്ന ഏക നഗരം കൂടിയാണിത്. നേരത്തെ രണ്ട് ഡസനോളം റൂട്ടുകളിലാണ് വാഹനം ഓടിയിരുന്നതെങ്കിൽ ഇപ്പോൾ അത് രണ്ടായി ചുരുക്കി.

വൈദ്യുതിയുടെ വില വർദ്ധനവും സർക്കാരിനുള്ള താൽപ്പര്യക്കുറവും കാരണം കാലക്രമേണ ട്രാമുകൾ അപ്രത്യക്ഷമാകുമോ എന്ന ആശങ്കയുണ്ട്. എന്നിരുന്നാലും, ട്രാമിന്റെ 150-ാം വാർഷികം ആഘോഷിക്കുമ്പോൾ, സർക്കാർ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തയ്യാറെടുക്കുകയാണ്. ട്രാമുകൾ റോഡിൽ നിന്ന് പോകില്ലെന്ന് പശ്ചിമബംഗാൾ ഗതാഗത മന്ത്രി സ്‌നേഹാഷിസ് ചക്രബർത്തി ഉറപ്പ് നൽകിയിട്ടുണ്ട്.