യാത്ര തുടങ്ങിയിട്ട് ഇന്ന് 43 വര്‍ഷം; വിവാഹ വാര്‍ഷിക പോസ്റ്റുമായി ജഗതി

മലയാള സിനിമയ്ക്ക് അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച അതുല്യ കലാകാരനാണ് ജഗതി ശ്രീകുമാർ. നാൽപ്പത്തിമൂന്നാം വിവാഹ വാർഷികത്തിൽ നടൻ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആകുന്നത്.

‘ഞങ്ങൾ ഒരുമിച്ച് യാത്ര ആരംഭിച്ചിട്ട് ഇന്ന് 43 വർഷം തികയുന്നു’ എന്ന അടിക്കുറിപ്പോടെയാണ് താരം ഭാര്യ ശോഭയ്ക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്. മുണ്ടും ജുബ്ബയുമിട്ട് ഭാര്യയ്ക്കൊപ്പം നടക്കുന്ന ജഗതിയാണ് ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിലുള്ളത്.

2012ൽ മലപ്പുറം തേഞ്ഞിപ്പലത്ത് കാറപകടത്തിൽ ജഗതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാറപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് വർഷങ്ങളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന ജഗതി സി.ബി.ഐ 5 എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്.