മസ്ക് ഏറ്റെടുത്തിന് പിന്നാലെ പുതിയ ആപ്പിനുള്ള ശ്രമം സജീവമാക്കി ജാക്ക് ഡോര്‍സി
സാന്‍ ഫ്രാന്‍സിസ്‌കോ: ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ പുതിയ ആപ്പിനുള്ള ശ്രമം തുടങ്ങി സഹസ്ഥാപകൻ ജാക്ക് ഡോര്‍സി. ആപ്പിൻ്റെ ബീറ്റ ടെസ്റ്റിങ് നടക്കുന്നുവെന്നാണ് വിവരം. വ്യാഴാഴ്ചയാണ് ട്വിറ്ററിന്റെ ഏറ്റെടുക്കൽ മസ്ക് പൂർത്തിയാക്കിയത്.
മസ്ക് ട്വിറ്റർ ഏറ്റെടുത്ത ദിവസം തന്നെയാണ് പുതിയ ആപിനുള്ള സൂചനകൾ ഡോര്‍സി നൽകിയത്. കേന്ദ്രീകൃതമല്ലാത ബ്ലുസ്കൈ എന്ന ആപിന്റെ ബീറ്റ ടെസ്റ്റിങ്ങാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.മസ്‌കിനോടുള്ള വിയോജിപ്പ് മൂലമാണ് ഡോര്‍സി ഈ നീക്കം നടത്തുന്നതെന്നാണ് സൂചന.
ബീറ്റ ടെസ്റ്റ് പൂർത്തിയായൽ പ്രോട്ടോകോൾ ടെസ്റ്റ് തുടങ്ങും. പിന്നീട് ആപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും പങ്കുവെക്കും. ഇതിന് ശേഷമായിരിക്കും എല്ലാവർക്കുമായി ഓപ്പൺ ബീറ്റ ടെസ്റ്റിനായി ആപ്പിനെ സജ്ജമാക്കുക. 2022ലാണ് ട്വിറ്റർ ബോർഡിൽ നിന്ന് ജാക്ക് ഡോര്‍സി പടിയിറങ്ങുന്നത്. 2021ൽ തന്നെ അദ്ദേഹം ട്വിറ്ററിന്റെ സി.ഇ.ഒ സ്ഥാനം രാജിവെച്ചിരുന്നു.