ജയ് ഭീം രണ്ടാം ഭാഗമുണ്ടാകുമെന്ന് നിര്‍മ്മാതാവ്; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

യഥാര്‍ത്ഥ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ജാതി രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ‘ജയ് ഭീം’. സൂര്യ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവുകയും മികച്ച നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് രാജശേഖര്‍.

ജയ്ഭീമിന് രണ്ടാം ഭാഗം ഉറപ്പായും ഉണ്ടാകുമെന്നും സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാജശേഖർ ഇക്കാര്യം വെളിപ്പെടുത്തിയത്. ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ജയ് ഭീം പ്രദര്‍ശിപ്പിച്ചിരുന്നു.