ജാവയുടെ 42 ബോബര്‍ കേരളത്തില്‍ അവതരിപ്പിച്ചു

കൊച്ചി: ക്ലാസിക് ലെജന്‍റ് ജാവയുടെ പുതിയ ബൈക്കായ ജാവ 42 ബോബർ കേരള വിപണിയിൽ അവതരിപ്പിച്ചു. ക്ലാസിക് മോട്ടോഴ്സ് കൊച്ചിൻ ഡീലർഷിപ്പിലാണ് 42 ബോബറിന്‍റെ കേരള ലോഞ്ച് നടന്നത്. ക്ലാസിക് മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടർ സൗമിൻ നവാസ്, സെയിൽസ് ഡയറക്ടർ നിഹാദ് വാജിദ്, ക്ലാസിക് ലെജൻന്റ്സ് ഏരിയ സെയിൽസ് മാനേജർ അരുൺ കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ജാവ 42 ബോബർ റെട്രോ മോട്ടോർസൈക്കിളിൽ ഒരു പുതിയ മുഖമായാണ് അവതരിപ്പിച്ചത്. ജാവയുടെ തനതായ ബോഡി സ്റ്റൈൽ നിലനിർത്തുന്നതിന് പുറമേ, ബോബറിലേക്ക് മാറ്റുന്നതിന് ആവശ്യമായ പോളിഷിംഗും ചെയ്തിട്ടുണ്ട്. ചോപ്പ്ഡ് ഫെൻഡറുകൾ, സിംഗിൾ-സീറ്റ്, ഫ്ലാറ്റ് ടയറുകൾ എന്നിവയാണ് ജാവ 42 ബോബറിലേക്ക് മാറുമ്പോൾ വരുത്തിയ ചില പുതുമകൾ. സാധാരണ ജാവയിൽ നിന്ന് എടുത്ത പെട്രോൾ ടാങ്കും പരിഷ്കരിച്ച വശങ്ങളും ആകർഷകമാണ്. ഡ്യുവൽ ടോൺ നിറവും സൗന്ദര്യം വർദ്ധിപ്പിക്കുന്നു.

ജാവ 42 റെഗുലര്‍ മോഡലില്‍ 27 ബി.എച്ച്.പി. പവറും 27.05 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 293 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്. അതേസമയം ബോബർ പതിപ്പിൽ ഇത് 334 സിസി എഞ്ചിനാണ്. ഇത് 30.64 പിഎസ് പവറും 32.74 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സുളാണ് ട്രാൻസ്മിഷൻ നിർവഹിക്കുന്നത്.