‘ജയ ജയ ജയ ജയഹേ’ ഹോട്ട് സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചു

തീയേറ്ററുകളിൽ വൻ വിജയമായിരുന്ന ‘ജയ ജയ ജയ ജയഹേ’ ഒടിടി പ്രദര്‍ശനം ആരംഭിച്ചു. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഇപ്പോൾ ഡിസ്നി + ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.

സംവിധായകൻ വിപിൻ ദാസും നഷീദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ജാനെമൻ’ എന്ന ചിത്രത്തിന് ശേഷം ചിയേഴ്സ് എന്‍റർടൈൻമെന്‍റ്സ് പുറത്തിറക്കിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 45 കോടിയോളം രൂപ നേടി. ആനന്ദ് മൻമദൻ, അസീസ്, സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ചിയേഴ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം രാജേഷിന്‍റെയും ജയയുടെയും വിവാഹാനന്തര ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്.