ജയസൂര്യ ഇനി മെട്രോ മാന്‍; ഇ ശ്രീധരന്റെ ബയോപിക് ‘രാമസേതു’

മെട്രോമാൻ ഇ ശ്രീധരന്റെ ജീവചരിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ‘രാമ സേതു’ എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസ് നിർമ്മിക്കുന്നത് സോണി ലിവ്വാണ്. ഹിന്ദിയിലും മലയാളത്തിലുമായാണ് വെബ് സീരീസ് ഒരുങ്ങുന്നത്.

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന പരമ്പരയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സുരേഷ് ബാബുവാണ്. മലയാള പതിപ്പിൽ ഇ ശ്രീധരൻ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. മംമ്താ മോഹൻദാസാണ് ജയസൂര്യയുടെ നായികയായി എത്തുന്നത്.

എന്നാൽ ഹിന്ദി പതിപ്പിൽ ഇ ശ്രീധരൻ ആരായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഇത് സോണി ലിവ് തീരുമാനിക്കുമെന്ന് തിരക്കഥാകൃത്ത് സുരേഷ് ബാബു പറഞ്ഞു.