ജെ.ഇ.ഇ, നീറ്റ്, യു.ജി.സി പരീക്ഷകൾ പ്രാദേശിക ഭാഷകളിൽ നടത്തുമെന്ന് അമിത് ഷാ

ന്യൂഡൽഹി: ജെഇഇ, നീറ്റ്, യുജിസി പരീക്ഷകൾ പ്രാദേശിക ഭാഷകളിൽ നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. മധ്യപ്രദേശിൽ ഹിന്ദിയിൽ മെഡിക്കൽ പുസ്തകങ്ങൾ പുറത്തിറക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

നിലവിൽ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ ഒന്ന് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. എന്നാൽ യുജിസി, ജെഇഇ പരീക്ഷകൾ പ്രാദേശിക ഭാഷകളിൽ നടക്കുന്നില്ല.

ആർട്സ് ആൻഡ് സയൻസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഈ വർഷം ആരംഭിച്ച സി.യു.ഇ.ടി.-യു.ജിയുമായി ജെഇഇ, നീറ്റ് എന്നിവ സംയോജിപ്പിക്കുമെന്ന് യുജിസി ചെയർമാൻ എം.ജഗദീഷ് കുമാർ അറിയിച്ചിരുന്നു. എന്നാൽ ഇത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തള്ളിക്കളഞ്ഞു.