ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും വിവാഹിതരായി
ഹോളിവുഡ് താരങ്ങളായ ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും വിവാഹിതരായി. ശനിയാഴ്ച ലാസ് വെഗാസിൽ വച്ചായിരുന്നു വിവാഹം. ഇരുവരുടെയും വിവാഹ വാർത്ത അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി ജെന്നിഫർ നേരത്തെ അറിയിച്ചിരുന്നു. 18 വർഷത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും 2001 ൽ പുറത്തിറങ്ങിയ ‘ഗിഗ്ലി’ എന്ന ചിത്രത്തിന്‍റെ സെറ്റിൽ വച്ചാണ് കണ്ടുമുട്ടിയത്. 2002 നവംബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. എന്നിരുന്നാലും, 2004 ന്‍റെ തുടക്കത്തിൽ, ലോപ്പസ് വിവാഹം ഉപേക്ഷിക്കുകയും അതേ വർഷം ജൂണിൽ ഗായകൻ മാർക്ക് ആന്‍റണിയെ വിവാഹം കഴിക്കുകയും ചെയ്തു. 2008 ൽ ഈ ദമ്പതികൾക്ക് മാക്സ്, എമ്മ എന്നീ ഇരട്ടക്കുട്ടികൾ ജനിച്ചു.
2005 ലാണ് ബെൻ നടി ജെന്നിഫർ ഗാർണറെ വിവാഹം കഴിച്ചത്. 2017ലാണ് ഇരുവരും വിവാഹമോചനം നേടിയത്. ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് വീണ്ടും ഒന്നിക്കുന്നത്. അവർ നെവാഡയിൽ വിവാഹ ലൈസൻസ് നേടുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.