ഇ.ഡി റെയ്ഡിന് പിന്നാലെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ സെക്രട്ടറി അറസ്റ്റില്‍
ജാർഖണ്ഡ്: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ അടുത്ത അനുയായി അറസ്റ്റിൽ. സെക്രട്ടറി പ്രേംപ്രകാശിനെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് തോക്ക് കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വീട്ടിൽ നിന്ന് അനധികൃത സമ്പത്തിന്‍റെ രേഖകൾ പിടിച്ചെടുത്തു. തോക്ക് കൈവശം വച്ചതിന്‍റെ വിശദാംശങ്ങൾ കൈമാറാത്തതിനെ തുടർന്നാണ് ഇഡി അറസ്റ്റിലേക്ക് കടന്നത്. ഇതോടെ ഹേമന്ദ് സോറനുളള കുരുക്ക് മുറുക്കുകയാണ് കേന്ദ്ര ഏജൻസികൾ.
പ്രേംപ്രകാശിനെയും എൻഐഎ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഖനന ഇടപാടുമായി ബന്ധപ്പെട്ട് സോറൻ നിയമനടപടികൾ നേരിടുകയാണ്. ഇതിനിടയിലാണ് സെക്രട്ടറിയെ അറസ്റ്റ് ചെയ്തത്.