ജെഎൻയു, ജാമിയ മിലിയ സർവകലാശാലകളിൽ ബിരുദ പ്രവേശന നടപടികൾ ആരംഭിച്ചു

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയും ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയും ബിരുദ പ്രവേശന നടപടികൾ ആരംഭിച്ചു. നാഷണൽ എക്സാമിനേഷൻ ഏജൻസി നൽകിയ വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ സർവകലാശാലയ്ക്ക് കീഴിലുള്ള അഡ്മിഷൻ ഡിപ്പാർട്ട്മെന്റ് പരിശോധിച്ചുവരികയാണെന്ന് ജെഎൻയു അറിയിച്ചു.

ഓൺലൈൻ അപേക്ഷയ്ക്കും ഫീസ് അടയ്ക്കുന്നതിനുമായി ജെഎൻയു പോർട്ടൽ ഉടൻ വെബ് സൈറ്റിൽ തുറക്കും. വിദേശ ഭാഷാ കോഴ്സുകളിലേക്കും ആയുർവേദ ബയോളജിയിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കും പ്രവേശനത്തിനായി സി.യു.ഇ. ടി. സ്കോറുകൾ പരിഗണിക്കും. പ്രവേശന പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

ആവശ്യമെങ്കിൽ, പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ലഭിച്ച മാർക്ക് കണക്കിലെടുത്ത് വിദ്യാർത്ഥികൾക്ക് മുൻഗണന നൽകുമെന്ന് സർവകലാശാല മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. ജാമിയ മിലിയ ഇസ്ലാമിയയിലെ 10 ബിരുദ കോഴ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നതിനാണ് സിയുഇടി സ്കോറുകൾ പരിഗണിക്കുക.