ജോൺ ജോണിന്‍റെ നാഷണൽ ജനതാദൾ ആർജെഡിയിലേക്ക്; ലയനം ഡിസംബർ 15ന്

പട്ന: കേരളത്തിൽ ജോൺ ജോണിന്‍റെ നേതൃത്വത്തിലുള്ള നാഷണൽ ജനതാദൾ ഡിസംബർ 15ന് ലാലു പ്രസാദ് യാദവിന്‍റെ ആർജെഡിയിൽ ലയിക്കും. ആർജെഡി ദേശീയ സെക്രട്ടറി അനു ചാക്കോയുടെ നേതൃത്വത്തിൽ ആർജെഡി പ്രതിനിധികളും ജോൺ ജോണിന്‍റെ നേതൃത്വത്തിൽ ദേശീയ ജനതാദൾ പ്രതിനിധികളും കൊച്ചിയിൽ യോഗം ചേരും.

കേരളത്തിൽ ലോക്താന്ത്രിക് ജനതാദൾ യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലേക്ക് പോയപ്പോൾ സംസ്ഥാന സെക്രട്ടറി ജോൺ ജോണിന്‍റെ നേതൃത്വത്തിൽ യു.ഡി.എഫിൽ നിലനിന്നിരുന്ന വിഭാഗമാണ് നാഷണൽ ജനതാദൾ രൂപീകരിച്ചത്. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് ജോൺ ജോണും അനു ചാക്കോയും ലാലു പ്രസാദ് യാദവിനെ ഡൽഹിയിൽ സന്ദർശിച്ച് ലയനത്തിന് അനുമതി തേടിയത്.

തിരുവനന്തപുരത്ത് നടക്കുന്ന ലയന സമ്മേളനത്തിൽ ആർജെഡി ദേശീയ നേതാക്കൾ പങ്കെടുക്കും. പാർട്ടി അംഗത്വ വിതരണ പ്രക്രിയ പൂർത്തിയായ ശേഷം 2023 ഫെബ്രുവരിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പങ്കെടുക്കും.