വീണ്ടും ‘ക്യാപ്റ്റന്‍ ജാക്ക് സ്പാരോ’യായി ജോണി ഡെപ്പ്; ഞെട്ടി ആരാധകര്‍

നടൻ ജോണി ഡെപ്പിന്‍റെ പുതിയ ലുക്ക് കണ്ട് ആരാധകർ ഞെട്ടി. അമേരിക്കൻ ഫാന്‍റസി സീരീസായ പൈറേറ്റ്സ് ഓഫ് കരീബിയനിൽ ജോണി ഡെപ്പ് അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ രൂപത്തോട് സാമ്യമുള്ളതാണ് താരത്തിന്‍റെ പുതിയ രൂപം.

ജോണി ഡെപ്പ് തന്‍റെ ആരാധകരുമായി സംസാരിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ആരാധകർക്ക് ‘ക്യാപ്റ്റൻ ജാക്ക് സ്പാരോ’യെ കാണാൻ കഴിഞ്ഞത്. ക്ലീൻ ഷേവ് ചെയ്ത, കണ്ടാൽ തിരിച്ചറിയാത്ത ലുക്കിലാണ് താരം ഇപ്പോൾ.

‘പൈറേറ്റ്സ് ഓഫ് കരീബിയൻസി’ലെ ‘ക്യാപ്റ്റൻ ജാക്ക് സ്പാരോ’യെ വീണ്ടും കാണാൻ കഴിഞ്ഞതിന്‍റെ ആവേശത്തിലാണ് ആരാധകർ. ക്രിസ്റ്റീന കെല്ലി പങ്കുവച്ച വീഡിയോ അനേകം ലൈക്കുകൾ നേടി വൈറലായിരിക്കുകയാണ്.