‘ജോക്കര്‍: ഫോളി എ ഡ്യൂക്‌സ്’; ജോക്കർ രണ്ടാം ഭാഗമൊരുങ്ങുന്നു

ഹോളിവുഡ് താരം ജോക്വിൻ ഫീനിക്സ് അഭിനയിച്ച ‘ജോക്കറിന്റെ’ രണ്ടാം ഭാഗമൊരുങ്ങുന്നു. ചിത്രത്തിന്റെ സംവിധായകൻ ടോഡ് ഫിലിപ്സ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. ടോഡ് ഫിലിപ്സും സ്കോട്ട് സിൽവറും ചേർന്നാണ് രണ്ടാം ഭാഗത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

‘ജോക്കർ: ഫോളി എ ഡ്യൂക്സ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തിരക്കഥ വായിക്കുന്ന ജോക്വിൻ ഫീനിക്സിന്റെ ചിത്രവും ടോഡ് പങ്കുവച്ചിട്ടുണ്ട്. ജോക്കർ റിലീസിന് ശേഷം ടോഡ് ഫിലിപ്സ് മുൻ വാർണർ ബ്രോസ് മേധാവി ടോബി എമ്മെറിച്ചുമായി ചർച്ച നടത്തിയിരുന്നതായി റിപ്പോർട്ടുണ്ട്.