വീണ്ടും കേരള കോൺഗ്രസ് (എം) ചെയർമാനായി ജോസ് കെ. മാണി

കോട്ടയം: ജോസ് കെ.മാണി വീണ്ടും കേരള കോണ്‍ഗ്രസ്(എം) ചെയർമാനായി. തോമസ് ചാഴികാടൻ, ഡോ.എൻ.ജയരാജ്, പി.കെ.സജീവ് എന്നിവരാണ് വൈസ് ചെയർമാൻമാർ. ട്രഷററായി എൻ എം രാജുവിനെയും തിരഞ്ഞെടുത്തു. ഏഴ് അംഗങ്ങളാണ് രാഷ്ട്രീയകാര്യ സമിതിയിലുള്ളത്.

കോട്ടയത്ത് നടന്ന പാർട്ടിയുടെ ജൻമദിന കൺവെൻഷനിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. 15 ജനറൽ സെക്രട്ടറിമാർ, 23 ഉന്നതാധികാര സമിതി അംഗങ്ങൾ, 91 സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ, 131 സെക്രട്ടേറിയറ്റ് അംഗങ്ങൾ, 536 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുത്തു. മന്ത്രി റോഷി അഗസ്റ്റിനെ പാർലമെൻ്ററി പാർട്ടി ലീഡറായും യോഗം അംഗീകരിച്ചു.