‘വധശ്രമം’ എന്നതിന് നീതിന്യായ വ്യവസ്ഥക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്: വി.ടി.ബൽറാം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച കേസിൽ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റുമായ കെ.എസ് ശബരീനാഥന് ജാമ്യം അനുവദിച്ചതിൽ സർക്കാരിനെ പരിഹസിച്ച് മുൻ എം.എൽ.എ വി.ടി ബൽറാം.

പിണറായി വിജയന്‍റെയും പോലീസിന്‍റെയും ‘വധശ്രമം’ എന്നതിന്റെ വ്യാഖ്യാനം എന്ത് തന്നെയായാലും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് ഇക്കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.

അതുകൊണ്ടാണ് ശബരീനാഥന് മണിക്കൂറുകൾക്കുള്ളിൽ ജാമ്യം അനുവദിച്ചതും, പിണറായി വിജയന്‍റെ അടുത്ത ശിഷ്യനായ വാനരസേന സംസ്ഥാന സെക്രട്ടറി ഒരു മാസമായി ജാമ്യമില്ലാതെ അകത്ത് കിടക്കുന്നതെന്നും ബൽറാം പരിഹസിച്ചു.