മഹാവീര്യാർ’ ജൂലൈ 21ന് തിയേറ്ററുകളിലെത്തും

പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നിവയുടെ ബാനറിൽ നിവിൻ പോളിയും പി. എസ് ഷംനാസും ചേർന്ന് നിർമ്മിക്കുന്ന, എബ്രിഡ് ഷൈൻ ചിത്രമാണ് ‘മഹാവീര്യർ’. ചിത്രം ജൂലൈ 21ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാന്വി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പത്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പാമോദ് വെളിയനാട്, ശൈലജ പി അമ്പു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എം.മുകുന്ദന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്. ടൈം ട്രാവൽ, ഫാന്റസി, കോടതി, നിയമ നടപടികൾ എന്നിവ പ്രധാന പ്രമേയമായ ചിത്രം നർമ്മം, വൈകാരികത എന്നിവയിലും ചിത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവ് ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും ഇഷാൻ ഛബ്ര സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് – മനോജ്, സൗണ്ട് മിക്സിംഗ് – വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, കലാസംവിധാനം – അനീസ് നാടോടി, വസ്ത്രാലങ്കാരം – ചന്ദ്രകാന്ത്, മേൽവി. ജെ, ചമയം – ലിബിൻ മോഹനൻ,പ്രധാന സഹസംവിധാnam- ബേബി പണിക്കർ എന്നിവരാണ് ചിത്രത്തിലെ പ്രധാന പ്രവർത്തകർ.