എ.കെ ആന്‍റണിയുടെ പ്രസ്താവനയെ പിന്തുണച്ച് കെ.സുധാകരനും രംഗത്ത്

തിരുവനന്തപുരം: മോദിയെ താഴെയിറക്കാൻ ന്യൂനപക്ഷങ്ങൾ മാത്രം പോരാ, ഭൂരിപക്ഷ സമുദായത്തെയും ഒപ്പം കൂട്ടണമെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവനയെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ.

എ.കെ ആന്‍റണിയുടെ അഭിപ്രായം കോൺഗ്രസിന്‍റെ നയമാണെന്നും കെ.സുധാകരൻ വിശദീകരിച്ചു. ആരാധനാലയങ്ങളിൽ പോകുന്നത് വർഗീയതയല്ല. ആചാരങ്ങളുടെ പേരിൽ ആരെയും ഒഴിവാക്കാനാവില്ല. ഇതാണ് കോൺഗ്രസ് പിന്തുടരുന്ന രാഷ്ട്രീയ തത്വശാസ്ത്രമെന്നും സുധാകരൻ പറഞ്ഞു.