മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തെ വിമർശിച്ച് കെ സുധാകരൻ

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്ത് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ രംഗത്ത്. കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദർശനത്തിന് വയ്ക്കാൻ സി.പി.എമ്മിന് സമയം കിട്ടിയില്ല.

ശവസംസ്കാരച്ചടങ്ങുകൾക്ക് ശേഷം തൊണ്ടയിടറി സംസാരിച്ച പിണറായി മണിക്കൂറുകൾക്കുള്ളിൽ വിദേശത്തേക്ക് പറന്നു. വിദേശത്തേക്ക് ടൂറടിക്കാൻ ഓരോ കാരണം കണ്ടെത്തുകയാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ലണ്ടൻ സന്ദർശിക്കും. ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി രാജീവ്, വി ശിവൻകുട്ടി, വീണാ ജോർജ് എന്നിവരും ലോക കേരള സഭയിൽ പങ്കെടുക്കും. ഇന്ന് വൈകുന്നേരം നടക്കുന്ന മലയാളി പ്രവാസി സംഗമത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.