മലയാളത്തിൽ മുദ്രാവാക്യം വിളി ;ആവേശം പകർന്ന് കനയ്യ കുമാർ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകർന്ന് കനയ്യ കുമാര്‍. കേരളത്തിലെത്തിയ സംഘത്തിനൊപ്പമുള്ള കനയ്യ മലയാളത്തിൽ മുദ്രാവാക്യം വിളിച്ചാണ് കേരളത്തിലെ പ്രവർത്തകർക്ക് ആവേശം പകർന്നത്.

ജനാധിപത്യം പുലരട്ടെ, മതനിരപേക്ഷത നിലനിൽക്കട്ടെ… മോദി സർക്കാർ നശിക്കട്ടെ… അഭിവാദ്യങ്ങൾ … രാഹുൽ ഗാന്ധിക്ക് അഭിവാദ്യങ്ങൾ… എന്നിങ്ങനെയായിരുന്നു കനയ്യയുടെ മുദ്രാവാക്യം വിളി.