കണ്ണൂര്‍ കന്‍റോണ്‍മെന്‍റ് സൈനികത്താവളമാകും

കണ്ണൂര്‍: കണ്ണൂരിലെ കന്‍റോണ്‍മെന്‍റിനെ സൈനികത്താവളങ്ങളാക്കി മാറ്റാനും ഈ മേഖലയിലെ സാധാരണക്കാരെ കന്‍റോണ്‍മെന്‍റ് ബോര്‍ഡിനു പകരം തൊട്ടടുത്ത തദ്ദേശസ്ഥാപനത്തിനു കീഴില്‍ ഉള്‍പ്പെടുത്താനുമുള്ള പ്രതിരോധ മന്ത്രാലയത്തിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു.

പ്രതിരോധ മന്ത്രാലയ (ലാൻഡ്സ് ആൻഡ് വര്‍ക്സ്) ജോയിന്‍റ് സെക്രട്ടറി ചെയര്‍മാനായുള്ള കമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിനിധി, കന്‍റോണ്‍മെന്‍റ് ബോര്‍ഡ് സിഇഒ, പ്രസിഡന്‍റ് എന്നിവരുള്‍പ്പെടെ ആറ് അംഗങ്ങളാണുള്ളത്.