കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിന് ആശ്വാസം

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിന് ആശ്വാസം. റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. യോഗ്യത കണക്കാക്കുന്നതില്‍ തെറ്റ് പറ്റിയെന്ന പ്രിയയുടെ വാദം കോടതി അംഗീകരിച്ചു. അഭിഭാഷകരുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് ഹര്‍ജിക്കാരന്‍ ജോസഫ് സ്‌കറിയ പ്രതികരിച്ചു

കോടതി വിധിയില്‍ സന്തോഷമെന്നായിരുന്നു പ്രിയ വര്‍ഗീസിന്റെ പ്രതികരണം. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് സംശയിക്കുന്നതായി പ്രിയ പറഞ്ഞു. ഇന്റര്‍വ്യൂവിന് തലേദിവസം തനിക്ക് നേരെ ഭീഷണിയുണ്ടായി. സഹ ഉദ്യോഗാര്‍ത്ഥി ആദ്യം സമീപിച്ചത് മാധ്യമങ്ങളെയാണ്, താന്‍ ടാര്‍ജറ്റ് ചെയ്യപ്പെടുകയാണുണ്ടായതെന്നും പ്രിയ വര്‍ഗീസ് പറഞ്ഞു.