കണ്ണൂർ സർവകലാശാലയ്ക്ക് ഇ-ഗവേണൻസ് പുരസ്കാരം; അവാർഡ് കെ.യു.കണക്ട് പ്രോജക്ടിന്

കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് 2019-20, 2020-21 വർഷത്തെ ഇ-ഗവേണൻസ് അവാർഡ്. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പ്രോ വൈസ് ചാൻസലർ ഡോ.എ.സാബു, ഐ.ടി. വകുപ്പ് മേധാവി സുനിൽകുമാർ, ഡോ. എൻ.എസ്.ശ്രീകാന്ത്, ജയകൃഷ്ണൻ, ശ്രീപ്രിയ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

ഇ-സിറ്റിസൺ സർവീസ് ഡെലിവറി വിഭാഗത്തിൽ, വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി സർവകലാശാല നടപ്പാക്കിയ വിവിധ പദ്ധതികൾ ഉൾപ്പെടുന്ന കെ.യു. കണക്ട് എന്ന പ്രോജക്ടിനാണ് പുരസ്കാരം ലഭിച്ചത്.

കൊവിഡ് കാലത്തിന്‍റെ പരിമിതികൾക്കുള്ളിൽ നിന്ന് വിദ്യാർത്ഥികൾക്ക് അവരുടെ സർവകലാശാലയുമായി ബന്ധപ്പെട്ട കടമകൾ നിറവേറ്റാൻ കഴിയുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്. കെ യു കണക്ടിന്‍റെ പ്രധാന ആകർഷണം ഓൺലൈൻ ചോദ്യ ബാങ്കാണ്.