കാന്തപുരം എ.പി.മുഹമ്മദ് മുസ്‍ലിയാർ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ഇസ്‍ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ.പി.മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം അന്തരിച്ചു. 75 വയസ്സായിരുന്നു. ഞായറാഴ്ച പുലർച്ചെ ആറ് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ പ്രഥമ ശിഷ്യനാണ്.

മയ്യത്ത് നിസ്കാരം രാവിലെ ഒൻപത് മണിക്ക് മർകസ് മസ്ജിദുൽ ഹാമിലിയിൽ നടക്കും.   കൊടുവള്ളിക്കടുത്ത് കരുവംപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ വൈകീട്ട് നാല് മണിക്കാണ് ഖബറടക്കം.