‘ദ കേരള സ്റ്റോറി’ സിനിമ നിരോധിക്കണം, ലവ് ജിഹാദ് കേരളത്തിലില്ല; കാന്തപുരം
കണ്ണൂര്‍: ‘ദ കേരള സ്റ്റോറി’ സിനിമ നിരോധിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ഈ സിനിമ മതസൗഹാര്‍ദം തകര്‍ക്കുകയും മനുഷ്യര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയും ചെയ്യും. സിനിമയുടെ പ്രമേയം പൂര്‍ണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു കാന്തപുരം.
ഇസ്ലാം തീവ്രവാദത്തെ അംഗീകരിക്കുകയോ പ്രേമിച്ച് മതം മാറ്റുന്നതിനെ അനുവദിക്കുകയോ ചെയ്യുന്നില്ല. ലവ് ജിഹാദ് കേരളത്തില്‍ ഇല്ലെന്ന് നീതിന്യായ സംവിധാനങ്ങള്‍ തന്നെ തീര്‍ത്ത് പറഞ്ഞതാണ്. എന്നിട്ടും വ്യാജ പ്രചാരണം നടത്തുന്നത് വെറുപ്പ് പരത്തുന്നതിന്റെ ഭാഗമാണ്. ഈ സിനിമ നാടിന്റെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയാണെന്നും കാന്തപുരം പറഞ്ഞു.