കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനം; ആഭ്യന്തര സർവീസുകൾക്കുള്ള ശ്രമം തുടരുന്നു

കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനം സർക്കാരിന്റെ മുഖ്യ അജണ്ടയാണ്. കരിപ്പൂരിന്റെ വികസനവുമായി ബന്ധപ്പെട്ടു മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനുമായി ചർച്ച നടത്തി. എംപിമാരും എംഎൽഎമാരും അടക്കമുള്ളവരെ ഉൾപ്പെടുത്തി നടത്തിയ ചർച്ചയിൽ ഏറെ കാര്യങ്ങൾ നടപ്പിലാക്കാമെന്ന് ധാരണയിലെത്തി.