ബിജെപി സര്‍ക്കാര്‍ അനുമതി നല്‍കിയ എല്ലാ പദ്ധതികളും നിര്‍ത്തിവെക്കണം; പുതിയ ഉത്തരവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരമേറ്റെടുത്തതോടെ പുതിയ നീക്കവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി സര്‍ക്കാര്‍ അനുമതി നല്‍കിയ എല്ലാ പദ്ധതികളും നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. ബിജെപി സര്‍ക്കാറിന്റെ പദ്ധതിക്കുള്ള എല്ലാ ഫണ്ടിംങും സര്‍ക്കാര്‍ മരവിപ്പിക്കുകയും ചെയ്തു. ബിജെപി സര്‍ക്കാറിന്റെ മുഴുവന്‍ പദ്ധതികളും നിര്‍ത്തിവെച്ച് പരിശോധിക്കാനാണ് ഉത്തരവ്. അധികാരമേറ്റെടുത്ത ശേഷം സിദ്ധരാമയ്യയുടെ പ്രധാന തീരുമാനമാണിത്. മുന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത എല്ലാ പ്രവൃത്തികളുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും കോര്‍പ്പറേഷനുകളുടെയും ബോര്‍ഡുകളുടെയും കീഴിലുള്ള എല്ലാ തുടര്‍ നടപടികളും ഉടനടി നിര്‍ത്തണമെന്നും ആരംഭിക്കാത്ത പദ്ധതികള്‍ ആരംഭിക്കരുതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പദ്ധകള്‍ക്കായി അനുവിദിച്ച എല്ലാ ഫണ്ടിംഗ് ഇതോടെ സര്‍ക്കാര്‍ മരവിപ്പിച്ചു.
അതേസമയം ബിജെപി പല പദ്ധതികള്‍ക്കും സുതാര്യതയില്ലെന്നും അംഗീകാരമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നിയമസഭാംഗങ്ങളും ജനങ്ങളും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്ന് സിഎംഒ വ്യക്തമാക്കി.