ബെംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ ദിവസം ക്ഷേത്രങ്ങൾ ഗോപൂജ നടത്തണമെന്ന് കർണാടക മുസ്രയ് വകുപ്പ് ഉത്തരവിറക്കി. സംസ്ഥാന സർക്കാർ നടത്തുന്ന ക്ഷേത്രങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്.
സനാതന ഹിന്ദു ധർമ്മ ആചാരം ജനങ്ങൾ മറക്കാതിരിക്കാനാണ് ഇത്തരമൊരു നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.