കാര്‍ത്തിക് സുബ്ബരാജ് നിർമ്മാതാവായി മലയാളത്തിലേക്ക്
കൊച്ചി: മഹാൻ, പേട്ട, ജഗമേ തന്തിരം തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത കാർത്തിക് സുബ്ബരാജ് നിർമ്മാതാവായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. കാർത്തികിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ് ആദ്യ ഘട്ടത്തിൽ രണ്ട് മലയാള ചിത്രങ്ങളാണ് നിർമ്മിക്കുന്നത്.
കാർത്തിക് സുബ്ബരാജ്, പങ്കാളികളായ കാർത്തികേയൻ സന്താനം, കല്യാൺ സുബ്രഹ്മണ്യം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘അറ്റൻഷൻ പ്ലീസ്’ 26ന് റിലീസ് ചെയ്യും. ‘രേഖ’എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ നടന്നു. വിൻസി അലോഷ്യസ്, ഉണ്ണി ലാൽ എന്നിവരാണ് രേഖയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അറ്റൻഷൻ പ്ലീസ്, രേഖ എന്നീ മലയാള ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ജിതിൻ ഐസക് ആണ്.