കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്; 15 മുതല്‍ പണം തിരികെ നല്‍കുമെന്ന് സർക്കാർ
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ പണം തിരികെ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേരള ബാങ്കിൽ നിന്ന് വായ്പയെടുത്ത് പണം തിരികെ നൽകാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
നിക്ഷേപകർക്ക് പണം തിരികെ നൽകാൻ 400 കോടി രൂപ വേണ്ടിവരുമെന്ന് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ അറിയിച്ചു. അടിയന്തര ആവശ്യക്കാർക്ക് പണം നൽകിയ ശേഷം വിശദാംശങ്ങൾ രേഖാമൂലം സമർപ്പിക്കാനും ഹൈക്കോടതി നേരത്തെ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ജസ്റ്റിസ് ടി ആർ രവിയുടെ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.